ചോയ്യാട്ടിൽ അനുരഞ്ജ് ചിക്തിസാ സഹായ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: കൊല്ലം പ്രദേശത്തെ കലാ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, കൊല്ലം യു.പി. സ്കൂൾ അധ്യാപകനുമായിരുന്ന ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്ററുടെ പൗത്രനും, ചോയ്യാട്ടിൽ സുനിൽ കുമാറിന്റെ (സുധാകരൻ) മകനുമായ അനുരഞ്ജ് ശ്വാസകോശ അർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയിലാണ്.
എം.എസ്.സി സൈക്കോളജി വിദ്യാർത്ഥിയായ മിടുക്കനായ ഈ യുവാവിന്റെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജിവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും ഡോക്ടർമാരും.
.

.
അതിന് അടിയന്തിരമായി ചെയ്യേണ്ടുന്ന ശസ്ത്രക്രിയക്ക് ഏകദേശം അമ്പത് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതരിൽനിന്നും അറിയാൻ കഴിഞ്ഞത്. ഇതിനകം തന്നെ ചികിത്സക്കായി ഭീമമായ തുക ചിലവഴിച്ച് കഴിഞ്ഞ സുനിൽ കുമാറിന്റെ (വീട്ടമ്മയായ ഭാര്യയും സ്‌കൂൾ വിദ്യാർത്ഥിനിയായ മകളുമടങ്ങുന്ന) കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലിമപ്പുറമാണ്.
.

.
അനുരഞ്ജിന്റെ ചികിത്സയ്ക്ക് കുടുംബത്തെ സഹായിക്കുന്നതിനായി ഷാഫി പറമ്പിൽ എം.പി, കെ. പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ, മുൻസിപ്പൽ ചെയർ പേഴ്സൺ യു.കെ. ചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും ഷാദിയ, വാർഡ് കൗൺസിലർ (ചെയർമാൻ), വി.വി.സുധാകരൻ (ജനറൽ കൺവീനർ), എം. പത്മനാഭൻ, സജീവൻ വി.വി., സുരേഷ് പൂണാട്ടിൽ (കൺവീനർമാർ), എൻ. വി. വത്സൻ മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
.

.
അനുരഞ്ജിന്റെ ചികിത്സക്കായി പരമാവധി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് പിതാവ് സുനിൽകുമാറിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊയിലാണ്ടി ശാഖയിൽ (IFSCode: SBIN0003338) ഒരു അക്കൌണ്ട് 449 2781 4068 എന്ന നമ്പറിൽ ആരംഭിച്ചിട്ടുണ്ട്. 62352 60438 എന്ന ഫോൺ നമ്പറിലേക്ക് ഗൂഗിൾ പേ വഴിയും പണമയക്കാവുന്നതാണ്.



