ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂരിൽ നിന്നും അനുഗ്രഹ് എസ്
2024 എസ്ജിഎഫ്ഐ ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂരിൽ നിന്നും അനുഗ്രഹ് എസ്. നവംബർ മാസത്തിൽ നടക്കുന്ന മത്സരത്തിന്റെ ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കാനാണ് കണ്ണൂർ ജില്ലയിൽ നിന്നും അനുഗ്രഹ് എസ് യോഗ്യത നേടിയത്. സെപ്തംബർ 24 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയിച്ചാണ് ദേശീയതലത്തിൽ മത്സരിക്കുവാൻ കണ്ണൂർ ജില്ലാ ടീം ക്യാപ്റ്റനായ അനുഗ്രഹ് യോഗ്യനായത്.

കണ്ണൂർ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന ഹൈഫൈവ് ടേബിൾ ടെന്നീസ് അക്കാദമിയിലെ പരിശീലകരായ ബാബുരാജ്, വിഷ്ണു എന്നിവരാണ് അനുഗ്രഹിന് ടേബിൾ ടെന്നീസിൽ പരിശീലനം നൽകുന്നത്. തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അനുഗ്രഹ്.

