ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: വിയ്യൂർ റെസിഡന്‍റ്സ് അസോസിയേഷൻ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുൻ നഗരസഭ കൗൺസിലർ ചൊളേടത്ത് ബാലൻ നായർ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ വിയ്യൂർ ആദ്ധ്യക്ഷത വഹിച്ചു. മോട്ടിവേറ്ററും പ്രഭാഷകനുമായ സാബു കീഴരിയൂർ ബോധവൽക്കരണ ക്ലാസ്സെടുത്തു.

അനിൽ കുമാർ അഭിരാമി, പ്രമോദ് കുമാർ മഠത്തിൽ മാധവൻ സായികൃപ, കെ.കെ. മഞ്ജു, എം.ടി. സുജീഷ്, ജിഷ പുതിയോട്ടിൽ, പ്രസന്ന മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
