ലഹരി വിരുദ്ധ കലാജാഥക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ സ്വീകരണം നൽകി
കൊയിലാണ്ടി: ലഹരി ബോധവൽക്കരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ രൂപകല്പന ചെയ്ത് വിദ്യാലയങ്ങളിൽ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ കലാജാഥക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ സ്വീകരണം നൽകി. കൊയിലാണ്ടി എസ്.ഐ. വി.ആർ. അരവിന്ദ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ പി.എം.നിഷ.അദ്ധ്യക്ഷത വഹിച്ചു.

ജയരാജ് പണിക്കർ, പി.പി. സുധീർ, എഫ് എം. നസീർ എന്നിവർ സംസാരിച്ചു എസ്.എ.ആർ.ബി.ടി.എം. കോളജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ സംഗീതശില്പം, വാസുദേവാ ശ്രമം ഹയർസെക്കണ്ടറിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകം അരങ്ങേറി. എയ്ഞ്ചൽ കലാകേന്ദ്രം എന്നിവയിലെ കലാകാരൻമാരും ,ജി.വി.എച്ച്.എസ്.എസ്. എസ്.പി.സി കഡറ്റുകൾ അവതരിപ്പിച്ച നാടകം; എയ്ഞ്ചൽ കലാകേന്ദ്രത്തിൻ്റെ നൃത്തശില്പം തുടങ്ങിയവ അവതരിപ്പിച്ചു.


