KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ഗവ. യു.പി. സ്കൂളിനായി നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിനായി നിർമിച്ച പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കിഫ്ബി ധനസഹായത്തോടെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 92.69 ലക്ഷം രൂപ ചിലവഴിച്ച് സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ  പുതിയ കെട്ടിടം നിർമിച്ചത്. കാനത്തിൽ ജമീല എം.എൽ .എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഹെഡ് മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ പി.കെ. രഞ്ജിനി, ജനപ്രതിനിധികളായ പി. വേണു , ബിന്ദു മുതിരക്കണ്ടത്തിൽ, ഇ കെ. ജുബീഷ്, സുധ കാവുങ്കൽ പൊയിൽ, സുധ എം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ്കുമാർ, അനിൽ പറമ്പത്ത്, വി.വി. ഗംഗാധരൻ, സി.പി. ആലി, ബാബു പഞ്ഞാട്ട് എന്നിവർ സംസാരിച്ചു.
Share news