ആന്തട്ട ഗവ. യു.പി. സ്കൂൾ 93ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂൾ 93ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും. 34 വർഷത്തെ ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനധ്യാപകൻ എം.ജി. ബൽരാജ്, ഹിന്ദി അധ്യാപിക പി. ഷീബ എന്നിവർക്കുള്ള യാത്രയയപ്പ് മാർച്ച് ആദ്യവാരത്തിൽ നടക്കും. സംഘാടക സമിതി യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗം സുധ പി, SSG ചെയർമാൻ എം.കെ. വേലായുധൻ, SMC ചെയർമാൻ കെ. മധു, എ. സോമശേഖരൻ, രാജേഷ് പി.ടി.കെ, ഗണേശൻ ഇ.കെ, ഹരീഷ് കുമാർ എം.പി, സജികുമാർ, ഡോ. ലാൽ രഞ്ജിത്, കെ. ബേബിരമ, കെ. ഷിംന എന്നിവർ പ്രസംഗിച്ചു.
