KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ഗവ. യു.പി. സ്കൂളിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ ആന്തട്ട ഗവ. യു.പി. സ്കൂളിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ എം.എൽ.എ കാനത്തിൽ ജമീല അനാച്ഛാദനം ചെയ്തു. 2020 ൽ സ്കൂളിലെ പ്രധാന അധ്യാപകനായി റിട്ടയർ ചെയ്ത സി. ബാലൻ്റെ ധനസഹായത്തോടെയാണ് പ്രതിമ നിർമിച്ചത്. ഗാന്ധിയൻ ആശയ മാതൃകയിൽ ഉണ്ടാക്കിയ സത്യം പീടികയുടെ ഉദ്ഘാടനവും എം.എൽ. എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ് അധ്യക്ഷത വഹിച്ചു.

ഗാന്ധി പ്രതിമയുടെ ശിൽപി ഗുരുകുലം ബാബുവിന് മുൻ ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് ഉപഹാരം നൽകി. SSG ചെയർമാൻ വേലായുധൻ മാസ്റ്റർ സ്കൂൾ വളപ്പിൽ മാങ്ക്വസ്റ്റ്യൻ തൈ നട്ടു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, സുധ പി., ഹെഡ്മാസ്റ്റർ സി.അരവിന്ദൻ, പി.ടി.എ പ്രസിഡണ്ട് എം.പി. ശ്രീനിവാസ്, മുൻ പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, ബീന ലിനീഷ്, രാജേഷ് പി.ടി.കെ, കെ. ബേബി രമ, ഷിംലാൽ ഡി.എസ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ഗാന്ധി സ്മൃതി ഗീതവും സംഗീത ശിൽപവും അവതരിപ്പിച്ചു.

Share news