അൻസ്വരി ബിരുദം കരസ്ഥമാക്കിയ എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു

കൊയിലാണ്ടി : അൻസ്വരി ബിരുദം കരസ്ഥമാക്കിയ ജില്ല ആമില ജനറൽ കൺവീനർ എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷൻ സയ്യിദ് യൂസഫ് താഹ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. ജില്ല ആമില അംഗം അബ്ദുറസാഖ് ഹാജി കരീറ്റി പറമ്പ് അധ്യക്ഷനായി.

അബൂബക്കർ ഫൈസി വയനാട് പ്രാത്ഥന നിർവഹിച്ചു. ജില്ല ആമില വർക്കിംങ്ങ് കൺവീനർ അൻസാർ കൊല്ലം അനുമോദന പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർ എ.അസീസ്, ജംഇയ്യത്തുൽ മുഅല്ലിമീൻ കൊയിലാണ്ടി മേഖല സെക്രട്ടറി സി.പി.എ സലാം, ആമില മേഖല റഈസ് ബഷീർ മുസ്ല്യാർ, സയ്യിദ് അൻവർ മുനഫർ സംസാരിച്ചു.

സയ്യിദ് ഹാശിം ജിഫ്രി, അബ്ദു റഹ്മാൻ ബസ്ക്രാൻ, എ.കെ. സി മുഹമ്മദ്, റഫീഖ് കൊയിലാണ്ടി, ഹമീദ് ഹാജി പുതുക്കുടി, ശെരീഫ് തമർ, ഹാശിം തമാം, മുഹമ്മദ് കോയ ചേലിയ, കെ.കെ.വി ഖാലിദ് നേതൃത്വം നൽകി. എ.പി.എം ബാവ ജീറാനി അൻസ്വരി നന്ദി പറഞ്ഞു
