പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽ പരിക്കേറ്റ അൻഷിൻ ദേവ് (13) മരിച്ചു
കൊയിലാണ്ടി: പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അൻഷിൻ ദേവ് (13) മരിച്ചു. എസ്.ബി.ഐ. കൊയിലാണ്ടി ബ്രാഞ്ചിലെ ഗോൾഡ് അപ്രൈസർ കോമത്ത്കര തുളസിദളത്തിൽ സുനിൽ കുമാറിൻ്റെ മകനാണ്. അപകടത്തിൽ സുനിൽ കുമാറും കാലിന് പരിക്കേറ്റ് ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം കോമത്തുകരയിൽ വെച്ച് അമിത വേഗത്തിലെത്തിയ ബൈക്ക് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജാൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അമ്മ: ബീന. സഹോദരി: സരിഷ്ണ (മെഡിക്കൽ വിദ്യാർത്ഥി).


