വഗാഡ് സൈറ്റിൽ നിന്ന് ഇരുമ്പ് കമ്പി മോഷ്ടിച്ച ഒരു പ്രതികൂടി കസ്റ്റഡിയിൽ
കൊയിലാണ്ടി: വഗാഡ് സൈറ്റിൽ നിന്ന് ഇരുമ്പ് കമ്പി മോഷ്ടിച്ച ഒരു പ്രതികൂടി കസ്റ്റഡിയിൽ. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി വാഗാഡിൻ്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സൈറ്റുകളിലെ ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുത്താമ്പി മഞ്ഞളാട്ടുകുന്ന് അഷറഫ് (35) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കൊയിലാണ്ടി സിഐ(എം) വി ബിജു അറിയിച്ചു. കേസ് അന്വേഷണത്തിൽ എസ് ഐ മാരായ വി അനീഷ്, പി എം ശൈലേഷ്, അനിൽകുമാർ, സിപിഒ മാരായ ബിജു വാണിയംകുളം, മനേഷ് എന്നിവർ പങ്കെടുത്തു.
