കെഎസ്ആര്‍ടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചു; കെ.എന്‍.ബാലഗോപാല്‍

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയത്.

വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റാനും സപ്ലൈകോയ്ക്ക് കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. അതെ സമയം, പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നുവെന്നും വിപണിയിൽ ഇടപെട്ട് വിലക്കയറ്റത്തെ നിയന്ത്രിക്കാനാവശ്യമായ നടപ്പികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

