പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്

പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പിൽ വെച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് കേസ്. ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഇതിലാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. മഞ്ചേരി പൊലീസാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.
