കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിവേട്ട. 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസർകോഡ് ബദിയടുക്ക സ്വദേശികളായ 3 പേർ കസ്റ്റഡിയിൽ. 20 കിലോ 465 ഗ്രാം കഞ്ചാവുമായാണ് മലാപ്പറമ്പ് ജംഗ്ഷനിൽ വച്ച് ഇവരെ പിടികൂടിയത്. കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ (32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് (37) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടി.

കാസർകോഡ് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനിൽ വിൽപ്പനക്കായി കൊണ്ട് വന്ന 20 കിലോ 465 ഗ്രാം കഞ്ചാവാണ് മലാപ്പറമ്പ് ജംഗ്ഷനിൽ വച്ച് പിടികൂടിയത്. മലാപ്പറമ്പ് ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത്.

ഡാൻസാഫ് അംഗങ്ങളായ എസ്. ഐ അബ്ദുറഹ്മാൻ കെ, എ എസ്.ഐ അനീഷ് മുസ്സേൻ വീട് , അഖിലേഷ് കെ , സുനോജ് കാരയിൽ സരുൺ കുമാർ പി കെ, ലതീഷ് എം കെ , ഷിനോജ് എം , ശ്രീശാന്ത് എൻ കെ , അഭിജിത്ത് പി, അതുൽ ഇ വി , തൗഫീക്ക് ടി.കെ, ദിനീഷ് Pk ,മുഹമ്മദ് മഷ്ഹൂർ. കെ എം, ചേവായൂർ സ്റ്റേഷനിലെ എസ്.ഐ മാരായ മിജോ ജോയ് , വിനോദ് , SCpo റിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
