ചാലക്കുടി മലക്കപ്പാറ റൂട്ടിൽ കാട്ട് കൊമ്പൻ കബാലി കെ എസ് ആർ ടി സി ബസ് ആക്രമിച്ചു. അമ്പലപാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.