KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍; വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്

ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളൽ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ദേശീയപാതയില്‍ വിള്ളലുണ്ടായ സംഭവത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ വ്യാജപ്രചരണം. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ദുരന്തനിവാരണ അതോറിറ്റി നടപടിയെടുത്തില്ലെന്നാണ് ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്.

അതേസമയം, ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ദേശീയപാത അതോറിറ്റിക്ക് അയച്ച കത്ത് പുറത്ത് വന്നു. ദേശീയപാത അതോറിറ്റിയുടെ വീഴ്ച സംസ്ഥാന സര്‍ക്കാരിനുമേല്‍ കെട്ടിവെക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് ഇതോടെ പൊളിയുന്നത്. ദേശീയപാതകളിലെ വിള്ളലിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റി ഏറ്റെടുത്തിട്ടും വിഷയം സംസ്ഥാന സര്‍ക്കാരിനെതിരായി തിരിക്കാന്‍ കഴിയുമോ എന്നതാണ് ചില കേന്ദ്രങ്ങളുടെ ആലോചന. ഇതിന്റെ ഭാഗമായാണ് പലതരത്തിലുള്ള വ്യാജവാര്‍ത്തകള്‍.

Share news