ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; നിരവധി വീടുകൾ മണ്ണിനടിയിൽ

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയില്‍ പുലര്‍ച്ചെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായതായി റിപ്പോര്‍ട്ടുണ്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
