കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, ലഹരി മാഫിയക്കുമെതിരെ വൻ പ്രതിരോധ നടപടികൾ കൊയിലാണ്ടി പോലീസുമായി സഹകരിച്ചു നടപ്പിലാക്കാനും, നഗരസഭയുമായി സഹകരിച്ച് മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും പുതിയ ഭരണ സമിതി തീരുമാനിച്ചു.

ഭാരവാഹികൾ: അഡ്വ. മുഹമ്മദലി, സെക്രട്ടറി ബാബു പുത്തൻപുരയിൽ, വൈസ് പ്രെസിഡണ്ടുമാർ ജോഷി പി കെ, പ്രതാപ് കുമാർ എൻ കെ, ട്രെഷറർ പ്രശാന്ത് കെ, ജോ. സെക്രട്ടറിമാർ വസന്ത കെ കെ, സുബ്രഹ്മണ്യൻ.
