KOYILANDY DIARY

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നന്തി വ്യാപാര ഭവനിൽ വെച്ച് ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. 2023-24വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സനീർ അവതരിപ്പിച്ചു. ട്രഷറർ ദിലീപ് കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. നന്തിയിൽ റെയിൽവേയുടെ അടിപ്പത നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ ടി വിനോദൻ, നിയോജകമണ്ഡലം പ്രസിഡൻറ് സുകുമാരൻ, വനിതാ വിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ്, എം കെ മുഹമ്മദ്,കെ വി കെ സുബൈർ, വനിതാ വിംഗ് പ്രസിഡണ്ട് സുഹറ തുടങ്ങിയവർ സംസാരിച്ചു. 
2024-26വർഷത്തെ ക്കുള്ളപുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡണ്ടായി പവിത്രൻ ആതിരയും, ജനറൽ സെക്രട്ടറിയായി സനീർ വില്ലങ്കണ്ടിയും, നട്രഷററായി ദിലീപ്കുമാറിനെയും തെരഞ്ഞെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറിസനീർ വില്ലങ്കണ്ടി സ്വാഗതവും ട്രഷറർ ദിലീപ്കുമാർ നന്ദിയും പറഞ്ഞു.