KOYILANDY DIARY.COM

The Perfect News Portal

വാർഷിക ജനറൽ ബോഡിയും അനുമോദന സമ്മേളനവും

കൊയിലാണ്ടി: കേരള ടെക്സ്റ്റയിൽസ് ആൻ്റ് ഗാർമെൻ്റ്സ് ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ പ്രഥമ വാർഷിക ജനറൽ ബോഡിയും അനുമോദന സമ്മേളനവും 30ന് അരങ്ങാടത്ത് വൺ ടു വൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വസ്ത്രവ്യാപാര രംഗത്ത് വളരെ വർഷം പ്രവർത്തിച്ചുവരുന്നവരെ ചടങ്ങിൽ ആദരിക്കുകയും വസ്ത്രവ്യാപാരികളുടേയും കടയിലെ ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു. വസ്ത്രവ്യാപാര മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.

അസോസിയേഷൻ മേഖലാ പ്രസിഡണ്ട് കെ കെ ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സി കെ സുനിൽ (പ്രകാശ്), പ്രേമൻ നന്മന, നൗഷാദ് ഡീലക്സ്, നാസർ കിഡ്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisements
Share news