ആന്തട്ട ഗവ.യു.പി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടത്തി
വാർഷികാഘോഷവും യാത്രയയപ്പും നടത്തി. കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദൻ വിവിധ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ടി. എം കോയ, ഇ. കെ. ജുബീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുതിരക്കണ്ടത്തിൽ, കെ. സുധ, പ്രധാനാധ്യാപകൻ എം. ജി. ബൽരാജ്, പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, എം. കെ. വേലായുധൻ, പി. പവിത്രൻ, ഡോ. രഞ്ജിത്ത് ലാൽ, കുമാരി ശ്രീനന്ദ, പി. റിജി എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ കെ. കെ. പീതാംബർ കുമാർ, ഒ. ശ്രീലത എന്നിവരും ചടങ്ങിൽ സംസാരിച്ചു. പടിഞ്ഞാറയിൽ ഗോപാലൻ, കായക്കൽ ചോയിക്കുട്ടി, മണന്തല നാരായണൻ, അക്ഷര കുഞ്ഞുണ്ണി എന്നിവരുടെ സ്മരണക്കു വേണ്ടിയുളള എൻഡോവ്മെൻ്റുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.




