KOYILANDY DIARY.COM

The Perfect News Portal

വാർഷികാഘോഷവും യാത്രയയപ്പും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിൻ്റെ 113-ാം വാർഷികാഘോഷവും ഈ വർഷം വിരമിക്കുന്ന കെ.കെ. സുരേഷ് മാസ്റ്റർക്കുള്ള യാത്രയയപ്പും ജനുവരി 31, ഫിബ്രവരി ഒന്ന് തിയ്യതികളിൽ നടക്കും. കാനത്തിൽ ജമീല എംഎൽഎ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി കെ.പി സുധീര മുഖ്യാതിഥി ആവും.
കവി സത്യചന്ദ്രൻ പൊയിൽക്കാവിനെയും ജനകീയ നാടക പ്രവർത്തകൻ എം. നാരായണൻ മാസ്റ്ററെയും ആദരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഡോ. പ്രമോദ് സമിൻ തുടങ്ങിയവർ മുഖ്യഭാഷണം നടത്തുo. എം.ടി വാസുദേവൻ നായരോടുള്ള ആദര സൂചകമായി സ്മരണാഞ്ജലി സംഘടിപ്പിക്കും.
Share news