കൊയിലാണ്ടി നഗരസഭാതല അംഗൻവാടി പ്രവേശനോത്സവം

കൊയിലാണ്ടി നഗരസഭാതല അംഗൻവാടി പ്രവേശനോത്സവം കോയന്റെ വളപ്പിൽ അംഗനവാടിയിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയർമാൻ ഷിജു മാസ്റ്റർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ബബിത, cdpo അനുരാധ, സൂപ്പർവൈസർ മാരായ സബിത, വീണ മുൻ കൗൺസിലർ കെ വി സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന അവാർഡ് ജേതാവായ അങ്കണവാടി ഹെൽപ്പർ കസ്തൂരിയെ ആദരിച്ചു. അങ്കണവാടി ടീച്ചർ ബിന്ദു നന്ദി പറഞ്ഞു.

അംഗൻവാടിയിലെത്തുന്ന പ്രീ സ്‌കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് എന്നിങ്ങനെ മൂന്നുതരം പോഷകാഹാരം നൽകുന്നു. അംഗൻവാടികളിലെ പോഷകാഹാര വിതരണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായതിനാൽ പദ്ധതികളിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട ആഹാരം ഗുണഭോക്താക്കൾക്ക് നൽകുന്നു.

ശിശു വികസനത്തിനും വനിതാ വികസനത്തിനുമായി ആവിഷ്കരിച്ചിട്ടുള്ള ഇന്ത്യയുടെ ഏറ്റവും ബൃഹത്തായ സമാനതകൾ ഇല്ലാത്ത സേവന പദ്ധതിയായ ഐസിഡിഎസ്സ്ന്റെ ഏറ്റവും താഴെ തട്ടിലുഉള്ള വിഭവ കേന്ദ്രം ആണ് അങ്കണവാടികൾ. ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് അങ്കണവാടികളിലെ ഉപയോക്താക്കൾ. നവജാത ശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രീ സ്കൂൾ വിദ്യാഭ്യാസം, പോഷണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പോഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകൽ, എന്നിവ അങ്കണവാടികളിലെ പ്രവർത്തനങ്ങളിൽ പെടുന്നു.
