അനന്തപുരം ക്ഷേത്രം നാലമ്പല നവീകരണ ഫണ്ട് സമർപ്പണം 28ന് നടക്കും
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല പുനരുദ്ധാര ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം 28ന് കാലത്ത് 10 ന് നടക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാലമ്പല നവീകരണ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഇ.എസ്. രാജൻ ആദ്ധ്യക്ഷതവഹിച്ചു.

ഇളയിടത്ത് വേണുഗോപാൽ, ശിവദാസൻ പനച്ചിക്കുന്ന്, പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, ലീല കോറുവീട്ടിൽ, ഉണ്ണികൃഷ്ണൻ മരളൂർ, ശശീന്ദ്രൻ മുണ്ടക്കൽ, മോഹനൻ പൂങ്കാവനം എന്നിവർ സംസാരിച്ചു.



