കൊയിലാണ്ടിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. രാത്രി ഏഴര മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു ചുവടെയായിരുന്നു അപകട സ്ഥലം. സുമാർ 50 വയസ്സ് തോന്നിക്കുന്ന ഒരാളാണ് അപകടത്തിൽപ്പെട്ടത്.

കൊയിലാണ്ടി എസ്.ഐ ശൈലേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചിറിയിലേക്ക് മാറ്റി.

