KOYILANDY DIARY

The Perfect News Portal

നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം

തോട്ടട: നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം. തോട്ടട പോളിടെക്നികിന് മുൻവശം രാവിലെ 7.30 ഓടെയാണ്‌ സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. തലശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് സഞ്ചരിച്ച കാറാണ്‌ അപകടത്തിൽപ്പെട്ടത്‌. നിയന്ത്രണംവിട്ട കാർ റോഡരികിലെ നാല്‌ വൈദ്യുതി പോസ്റ്റും സമീപത്തെ കൈരളി ഹോട്ടലും തകർത്തു. DL 10 CE 8236 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.

ഹോട്ടലിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീവനക്കാർ അടുക്കളയിലായതിനാൽ വൻദുരന്തം ഒഴിവായി. സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഹോട്ടലിലെ സിസിടിവി കാമറകളും അപകടത്തിൽ തകർന്നു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി മുടങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി തകർന്ന തൂണുകൾ മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു.