KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി ടൗണിൽ പൊതുവിപണിയിൽ പരിശോധന നടത്തി

കൊയിലാണ്ടി : ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, സിവിൽ സപ്ലൈസ്, റവന്യൂ,  ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി ബാലുശ്ശേരി ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 16 കടകളിൽ പരിശോധന നടത്തിയതിൽ, വിലനിലവാരം പ്രദർശിപ്പിക്കാത്തതുൾപ്പെടെ 5 കടകളിൽ ക്രമക്കേടുകൾ കാണുകയും നോട്ടീസ് നൽകുകയും ചെയ്തു.
മേൽ കടകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ നൽകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് അറിയിച്ചു. പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ പി. ശശിധരൻ, അസിസ്റ്റന്റ് സപ്ളെ ഓഫീസർ സുരേന്ദ്രൻ എൻ കെ, റേഷനിംഗ് ഇൻസ്പെക്ടറായ, വി. വി. ഷിബു, മറ്റു ജീവനക്കാരായ, ജ്യോതി ബസു, നിജിൻരാജ്എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു
Share news