ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിൽ സ്വാതന്ത്രദിന ക്വിസ് മത്സരം നടത്തി

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിൽ സ്വാതന്ത്രദിന ക്വിസ് മത്സരം നടത്തി. എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അലയൻസ് ക്ലബ്ബ് പ്രസിഡണ്ട് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ അശോകൻ ക്വിസ് മത്സരം നിയന്ത്രിച്ചു. കെ. സുരേഷ് ബാബു, കെ. അശോകൻ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, അരുൺ മണമൽ, ഇല്ലത്ത് ഭവ്യ സായൂജ്, സത്യനാഥൻ, കെ. സുധാകരൻ, ജതിഷ് ബാബു, അലി അരങ്ങാടത്ത് തുടങ്ങിയവർ ആശംസകൾ പറഞ്ഞു.
