പൂക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.
.
കൊയിലാണ്ടി: പൂക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ആഘോഷിച്ചു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് ഉദ്ഘാടനം ചെയ്തു. മർച്ചൻറ് അസോസിയോഷൻ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ കളത്തിൽ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ സരീഷ് കെ.കെ, കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് കാപ്പാട് എന്നിവർ സംസാരിച്ചു.

യുത്ത് വിംഗ് വൈസ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ ഹാരിസ് പറമ്പിൽ, അബ്ദുൾ ഹാരിസ് എന്നിവർ ഇഫ്താർ സന്ദേശം നൽകി. കമ്മിറ്റി അംഗങ്ങളായ ജിതേഷ്, സിജിൽ, ഷാക്കിർ, സപ്ന, സുജന, രജനി, നാരായണൻ കുട്ടി, സാസർ, ഷാഫി, സജീവൻ മാഠായിൽ, സജീവൻ ചാലാടത്ത്, ജിൻസിത്ത്, ഷിജിഷ് കെ.വി, രാധിക, ജാനകി, എന്നിവർ നേതൃത്വം നൽകി.



