കവിയോടൊപ്പം കവിത വായിച്ചും ചൊല്ലിയും പറഞ്ഞും ഒരു സായാഹ്നം

കൊയിലാണ്ടി: ചേലിയ യുവജന വായനശാലാ & ഗ്രന്ഥാലയത്തിൻ്റെ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പ്രശസ്ത കവി വി ടി ജയദേവൻ്റെ കവിതകളെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. സമകാലിക കവികളിൽ വ്യത്യസ്തമായി ഒരു പുതിയ ലോക സാമൂഹിക ക്രമത്തെ വിഭാവനം ചെയ്യുകയും, പരിസ്ഥിതിയുമായി ഒത്തുപോകുന്നതും തീർത്തും അഹിംസാത്മകവും സ്നേഹത്തിൽ അധിഷ്ഠിതവുമായ ഒരു പുതിയ നാഗരികത സ്വപ്നം കാണുന്ന കവിയാണ് വി ടി ജയദേവനെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

ഡോ. മോഹനൻ നടുവത്തൂർ സംവാദത്തിന് തുടക്കം കുറിച്ചു. വിജയരാഘവൻ ചേലിയ മോഡറേറ്റുചെയ്തു. ശിവദാസ് പൊയിൽക്കാവ് ജയദേവൻ്റ കവിതകൾ ആലപിച്ചു. കെ ടി എം കോയ, അഡ്വ. പി. പ്രശാന്ത് കെ ദാമോദരൻ, കെ കെ ശങ്കരൻ, ശിവൻ കക്കാട്ട്, അബ്ദുൾ ഷുക്കൂർ വി ടി ജയദേവൻ തുടങ്ങിയവർ സംസാരിച്ചു. നേരിട്ടു പങ്കെടുക്കാൻ കഴിയാതെ വന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ എസ് ശാന്തി തയ്യാറാക്കിയ കവിതാ നിരീക്ഷണങ്ങൾ വായിക്കുകയുമുണ്ടായി.
