വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയമങ്ങാട് സ്വദേശി പി.പി. ഗംഗാധരൻ (70) ആണ് മരിച്ചത്. ആന്തട്ട വലിയമങ്ങാട് റോഡിനു സമീപത്തെ കിണറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ. പരേതയായ ശൈലജ.
