കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. കൊല്ലപ്പെട്ട വേലായുധന് എവിടെനിന്നാണ് ബോംബ് ലഭിച്ചത് എന്നതിലും വ്യക്തത വന്നിട്ടില്ല.

അതേസമയം മേഖലയിൽ നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്താനായിട്ടില്ല. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

