KOYILANDY DIARY.COM

The Perfect News Portal

വെള്ളമാണെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളമൊഴിച്ച് കഴിച്ച വയോധികൻ മരിച്ചു

തൊടുപുഴ: വെള്ളമാണെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളമൊഴിച്ച് കഴിച്ച വയോധികൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന്‍ ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മ​ദ്യം ​ഗ്ലാസിൽ ഒഴിച്ച ശേഷം അടുത്തുണ്ടായിരുന്ന കുപ്പിയിലെ ബാറ്ററി വെള്ളം കുടിവെള്ളമാണെന്ന് കരുതി മ​ദ്യത്തിലൊഴിച്ച് കുടിക്കുകയായിരുന്നു. വെള്ളക്കുപ്പികൾ അബദ്ധത്തിൽ മാറിപ്പോയതാകാമെന്നാണ് പൊലീസ് പറയുന്നത്.

അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Advertisements
Share news