KOYILANDY DIARY.COM

The Perfect News Portal

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ കണ്ണോത്ത്‌ യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി

കൊയിലാണ്ടി: ജീവിതം തകർക്കല്ലേ, ലഹരി നുണയല്ലേ, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം. സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത്‌ യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് സി. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം.എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ജനമൈത്രി പോലീസിൻ്റെ ജില്ലാ കോ-ഓർഡിനേറ്റർ ഉമേഷ് നന്മണ്ട ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ കമ്മിറ്റി സെക്രട്ടറി ദിലീപ് കെ.സി, ജില്ലാ കമ്മറ്റി അംഗം പി.കെ. അജയ് കുമാർ, മേഖലാ പ്രസിഡണ്ട് ടി. നിഷിത എന്നിവർ സംസാരിച്ചു. കെ.ടി. രാഘവൻ, കെ. ചന്ദ്രൻ, കോണിൽ സുരേഷ് ബാബു, കണ്ണോത്ത് മുരളി, സി.എം കേളപ്പൻ, ഇ.എം. നാരായണൻ, ആവണി അജിത എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ വിനോദ് ആതിര സ്വാഗതവും വി.പി. സദാനന്ദൻ നന്ദിയും പറഞ്ഞു.
Share news