KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ ജാഥയും പ്രതിജ്ഞയും നടത്തി

കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലഹരി വിരുദ്ധ ജാഥയും പ്രതിജ്ഞയും നടത്തി. ജാഥ നഗസഭ കൗൺസിലർ എ. ലളിത ഫ്ലാഗ് ഓഫ് ചെയ്തു.
പ്രസിഡണ്ട് എം.എം ശ്രീധരൻ, സിക്രട്ടറി സി.കെ. ജയദേവൻ, കെ.വി അശോകൻ, എസ്. തേജ ചന്ദൻ, പി.വി പുഷ്പവല്ലി, പ്രഭാകരൻ, ജഗദീഷ്. എസ്. കെ. ശശി, രോഷൻ, സി. കെ. അനിത ശശി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബസ് സ്റ്റാൻഡിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
Share news