മയക്കു മരുന്നിനെതിരെ പ്രതിരോധ സായാഹ്നം സംഘടിപ്പിച്ചു.

അരിക്കുളം: മയക്കു മരുന്നിനെതിരെ RJD ഊരള്ളൂർ വാർഡ് കമ്മിറ്റി പ്രതിരോധ സായാഹ്നം സംഘടിപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. അപകട ലഹരിയും ജീവിത ലഹരിയും എന്ന വിഷയത്തിൽ എക്സൈസ് സബ്ബ് ഇൻസ്പക്ടർ ജയപ്രസാദ് ക്ലാസ് എടുത്തു. കെ.എം മുരളീധരൻ്റെ അദ്ധ്യക്ഷതവഹിച്ചു.

എം. പ്രകാശൻ, അഷറഫ്, വള്ളോട്ട് ടി പി സുനിൽ, സി. വിനോദൻ, എം. സുനിൽ, പ്രീതി സുനിൽ, സി എം സുനിൽ എന്നിവർ സംസാരിച്ചു. ഷിബീഷ് കെ.കെ സ്വാഗതം പറഞ്ഞു .

