KOYILANDY DIARY

The Perfect News Portal

വാകയാട് എ യു പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വാകയാട്: വാകയാട് എ യു പി സ്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി എസ്.എച്ച്.ഒ. മുഹമ്മദ് പുതുശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ മുല്ലോത്ത് സജിത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ്സ് എടുത്തു. ശ്രീജിത്ത് എൻ.ആർ.സ്വാഗതവും ദിവ്യ ജെ.എസ്. നന്ദിയും പറഞ്ഞു.