കീഴരിയൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി

കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കീഴരിയൂരിൽ സർവകക്ഷി അനുശോചന യോഗം നടത്തി. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ. സി. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ടി. രാഘവൻ, എം.എം. രമേശൻ എന്നിവരും.
ടി.യു. സൈനുദ്ദീൻ, ടി. സുരേഷ് ബാബു, കെ.എം. സുരേഷ് ബാബു, കെ.എം. ചന്ദ്രൻ, കെ. അബ്ദുറഹ്മാൻ, മിസ് ഹബ് കീഴരിയൂർ, വി.കെ. നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എം. രവീന്ദ്രൻ, ടി. സുനിതാ ബാബു, പഞ്ചായത്തംഗം ഇ.എം. മനോജ്, ചുക്കോത്ത് ബാലൻ നായർ, ടി.കെ. ഗോപാലൻ, ബി. ഉണ്ണികൃഷ്ണൻ, കെ. ബാബു, കെ.കെ. ദാസൻ, വി.ജി. ദീപക് എന്നിവർ പ്രസംഗിച്ചു.

