KOYILANDY DIARY.COM

The Perfect News Portal

വൈദ്യുത വാഹന ഗവേഷണങ്ങളിൽ സഹകരണം ഉറപ്പാക്കാൻ കരാർ ഒപ്പുവെച്ചു

കുന്ദമംഗലം: വൈദ്യുത വാഹന ഗവേഷണങ്ങളിൽ സഹകരണം ഉറപ്പാക്കാൻ  നാഷണൽ  ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കലിക്കറ്റും ടാറ്റ എൽക്സിയും തമ്മിൽ ധാരണ. ഇലക്ട്രിക് വാഹന മേഖലയിൽ പ്രവർത്തിക്കാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുന്നതിന് ടാറ്റ എൽക്സിയുടെ ലബോറട്ടറി എൻഐടിസിയിൽ സ്ഥാപിക്കും.
ഒരുകോടി രൂപ ഉപയോഗിച്ചാണ് ലബോറട്ടറി സ്ഥാപിക്കുക. ഇതിൽ 75 ലക്ഷം രൂപ ടാറ്റയും 25 ലക്ഷം രൂപ  എൻഐടിയും ചെലവഴിക്കും. ചടങ്ങിൽ എൻഐടി  ഡയറക്ടർ ഇൻ ചാർജ്‌ പ്രൊഫ. പ്രിയ ചന്ദ്രനും ടാറ്റ എൽക്സി സിഇഒയും എംഡിയുമായ മനോജ് രാഘവനും ധാരണപത്രത്തിൽ ഒപ്പുവച്ചു.
ടാറ്റ എൽക്സി വൈസ് പ്രസിഡണ്ട് എസ്‌ ഷാജു, എൻഐടി ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. പി പ്രീത, എൻഐടിസി രജിസ്ട്രാർ ഡോ. ശാംസുന്ദര, റിസർച്ച് ആൻഡ് കൺസൾട്ടൻസി ഡീൻ ഡോ. എൻ സന്ധ്യാറാണി, സെന്റർ ഫോർ ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ് ഉപദേഷ്ടാവ് ഷിലൻ സഗുണൻ, ഇഇഡി അസി. പ്രൊഫസർ ഡോ. നിഖിൽ ശശിധരൻ, ഇഇഡി അസി. പ്രൊഫസർ ഡോ. എം പി ശ്രീലക്ഷ്മി, ടാറ്റ എൽക്സി കോഴിക്കോട് സെന്റർ ഓപ്പറേഷൻസ് മാനേജർ ശരത് നായർ എന്നിവർ സംസാരിച്ചു.

 

Share news