KOYILANDY DIARY.COM

The Perfect News Portal

വൈറൽ ആകാൻ വേണ്ടി ഒരു സാഹസികത കാട്ടി പണികിട്ടി. മൂർഖൻ പാമ്പിനെ കടിയേറ്റ് യുവാവ് മരിച്ചു

എങ്ങനെയെങ്കിലും വൈറൽ ആകുക എന്ന ഉദ്ദേശത്തിലാണ് പലരും ജീവിക്കുന്നത് തന്നെ. അതിനു വേണ്ടി എന്ത് സാഹസികതയ്ക്കും ഇക്കൂട്ടർ തയ്യാറാകാറുമുണ്ട്. അതിൽ ചിലതൊക്കെ ഉദ്ദേശലക്‌ഷ്യം നേടുമെങ്കിലും, ചിലത് പണിപാളാറുമുണ്ട്. അത്തരത്തിൽ വൈറൽ ആകാൻ വേണ്ടി ഒരു സാഹസികത കാട്ടി പണികിട്ടിയ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സംഭവം ഇങ്ങനെയാണ്. മൂർഖൻ പാമ്പിനെ വായ്ക്കുള്ളിൽ കടിച്ചു പിടിച്ചു റീൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിതമായി പാമ്പ് യുവാവിനെ കടിച്ചതോടെ യുവാവ് മരണപ്പെട്ടു.

.

 

തെലങ്കാനയിലാണ് സംഭവം ഉണ്ടായത്. മൂച്ചി ശിവരാജൻ എന്ന ഇരുപതുകാരൻ ആണ് ദാരുണാന്ത്യം സംഭവിച്ചത്. ദേസായിപേട്ട് ഗ്രാമത്തിലായിരുന്നു സംഭവം അരങ്ങേറിയത്. മൂച്ചി ശിവരാജന്റെ അച്ഛനായ ഗംഗ റാം പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച ആളാണ്. മകനും ഇദ്ദേഹം പരിശീലനം നൽകിയിട്ടുണ്ട്. അങ്ങനെയാണ് ഗ്രാമവാസികളുടെ അഭ്യർത്ഥന പ്രകാരം യുവാവ് ദേസായിപേട്ടിലേക്ക് പാമ്പ് പിടിക്കാൻ എത്തിയത്.

Advertisements

തുടർന്ന് പാമ്പിനെ പിടിച്ച ശേഷം എല്ലാവരും ഫോട്ടോയും വീഡിയോയും എടുക്കാൻ തുടങ്ങി. അങ്ങനെയാണ് സാഹസിക പ്രകടനത്തിലേക്ക് മൂച്ചി ശിവരാജൻ കടന്നത്. മൂർഖന്റെ തല വായിൽ കടിച്ചു പിടിച്ചു കൊണ്ടായിരുന്നു യുവാവിന്റെ പ്രകടനം. എന്നാൽ അപ്രതീക്ഷിതമായി പാമ്പ് ഇയാളുടെ വായിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share news