KOYILANDY DIARY.COM

The Perfect News Portal

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിൻറെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ ജീവനാണ്. പതിവ് പോലെ ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു 6 വയസുകാരൻ ആദി മെഹബൂബ്.

പക്ഷെ കൂട്ടത്തിൽ ഒരു സൂഹൃത്ത് വെള്ളത്തിലേക്ക് ചാടിയപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ആദി മെഹബൂബ് വെള്ളത്തിൽ വീണു. മുങ്ങി താഴ്ന്നു. ആരും അറിഞ്ഞില്ല. ആദി മെഹബൂബ് മുങ്ങിപോകുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് അഫ്‌ലവ്‌ പതറിയില്ല. എടുത്തുചാടി കൂട്ടുകാരൻറെ സഹായത്തോടെ ആദിയെ രക്ഷപ്പെടുത്തി. നാട്ടിൽ ഇപ്പോൾ മുഹമ്മദ് അഫ്‌ലവിൻറെ ധീരതയാണ് ചർച്ചാവിഷയം. അഭിനന്ദിക്കലും ആദരിക്കലും വേറെയും.

Share news