എഎംഎംഎ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ
താരസംഘടന എഎംഎംഎയുടെ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയിൽ ചേരും. ജനറൽ ബോഡി യോഗത്തിൻ്റെ തിയ്യതി നിശ്ചയിക്കലാണ് പ്രധാന അജണ്ട. അടുത്ത മാസം 10 നും 15 നും ഇടയിൽ ജനറൽ ബോഡി യോഗം ചേരാനാണ് ധാരണ. അന്തിമ തീരുമാനം നാളത്തെ യോഗത്തിലാണുണ്ടാകുക. താൽക്കാലിക ഭരണ സമിതി അംഗങ്ങൾ ഇന്ന് ഓൺലൈനായി യോഗം ചേർന്നിരുന്നു.
