ജനാധിപത്യ വിരുദ്ധ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ; പ്രതിഷേധിച്ച് പ്രതിപക്ഷം

ജനാധിപത്യ വിരുദ്ധ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം. മന്ത്രിമാർ 30 ദിവസം ജയിലിൽ കിടന്നാൽ അവരെ പുറത്താക്കാനുള്ള ബില്ലാണ് അവതരിപ്പിച്ചത്. ബില്ലുകള്‍ ചട്ടവിരുദ്ധമെന്ന് അസദുദ്ദീന്ഡ ഉവൈസി ലോക്സഭയിൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് എതിരെന്ന് മനീഷ് തിവാരി പറഞ്ഞു.

ബില്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ തകിടം മറിയ്ക്കുന്നു. കസ്റ്റഡിയിലായാല്‍ എങ്ങനെ കുറ്റക്കാരനെന്ന് വിധിക്കും. ബില്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബില്‍ കൊണ്ടുവന്നത് അംഗങ്ങള്‍ വിതരണം ചെയ്യാതെ ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്. അതിനിടെ, വിശദ ചര്‍ച്ചയ്ക്കായി ബില്‍ വിടാമെന്ന് അമിത് ഷാ. ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാർടികളെല്ലാം ഒരേ ശബ്ദത്തിൽ ബില്ലിനെ എതിർത്തപ്പോൾ കോൺഗ്രസ് എം പി ശശി തരൂർ ബില്ലിനെ അനുകൂലിച്ചു.

