KOYILANDY DIARY.COM

The Perfect News Portal

സേവാഭാരതി തെരുവോര/ആശുപത്രി അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ

കൊയിലാണ്ടി: സേവാഭാരതിയുടെ വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം പദ്ധതിയിൽ കഴിഞ്ഞ നാലു വർഷമായി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിലും താലൂക്ക് ആശുപത്രിയിലും നൽകി വരുന്ന അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ ഡാനിയേൽ ഫെൻടോൺ.  അമേരിക്കയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഡാനിയേൽ കഴിഞ്ഞ സപ്തംബർ ഒന്നിനാണ് കൊല്ലം  ഈച്ചനാട്ടിൽ ശരത് കുമാറിൻ്റെയും ശോഭനയുടെയും മകളായ അനു ശരത്തിനെ വിവാഹം ചെയ്തത്. അമേരിക്കയിലെ കരോലിനയിൽ മനശാസ്ത്ര വിഭാഗത്തിൽ കൗൺസിലറായി ജോലി ചെയ്യുകയാണ് അനു.
.
.
സേവാഭാരതിയുടെ  സേവന പ്രവർത്തനങ്ങളിൽ സഹായം നൽകുന്ന കുടുംബാംഗങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് അനുമേനോനും ഡാനിയേൽ ഫെൻടോണും അന്നദാനത്തിനെത്തുകയും തെരുവോരത്തും ആശുപത്രി പരിസരത്തും അന്നദാനം നൽകുകയും ചെയ്തത്. സേവാഭാരതി പ്രവർത്തകരായ പങ്കജാക്ഷൻ കെ. മുരളി.കെ.കെ, രാഘവൻ നായർ പുതിയോട്ടിൽ, അർഷിത്ത് ഉപ്പാലക്കണ്ടി,,ഉണ്ണി ഒറ്റക്കണ്ടം, ഉമേഷ് കൊയിലാണ്ടി എന്നിവരും കൂടെയുണ്ടായിരുന്നു.
Share news