അമിനിറ്റി സെന്റര്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

ഗവ. ഐ.ടി.ഐ കൊയിലാണ്ടി അമിനിറ്റി സെന്റര്‍ ഉദ്ഘാടനവും വിവിധ കലാമത്സരങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ച ട്രെയിനികള്‍ക്കുളള പുരസ്കാരദാനവും ഗവ. ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ വെച്ച് കൊയിലാണ്ടി നഗരസഭാ ചെയര്‍ പേഴ്സണ്‍ സുധാ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൌണ്‍സിലര്‍ സിറാജ് വി.എം അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി ജോയിന്റ്‍ ഡയറക്ടര്‍ ഓഫ്‍ ട്രെയിനിംഗ് വാസുദേവന്‍ പി സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. ചടങ്ങില്‍ മുരളീധരന്‍ എന്‍, ഫിറോസ് കെ വി, വൈഷ്ണവ് നന്ദ്, ജ്യോതിലാല്‍ ഡി കെ, മിനി പി കെ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് സന്തോഷ് കുമാര്‍ എന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ബെന്‍സണ്‍ ടി ടി നന്ദിയും പറഞ്ഞു.
