KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൽ അമേച്വർ നാടകോത്സവത്തിന് തുടക്കം കുറിച്ചു

കൊയിലാണ്ടി: നാടകോത്സവം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി പൂക്കാട് കലാലയത്തിൽ വെച്ച് നടത്തുന്ന അമേച്ച്വർ നാടകോത്സവം ആരംഭിച്ചു. പരിപാടി കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സാമ്പത്തിക സഹായം നൽകി നിർമ്മിച്ചിട്ടുള്ള ഇരുപത് നാടകങ്ങളിൽ നാലെണ്ണമാണ് പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഡോ. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ, നിർവ്വാഹക സമിതി അംഗം വി ടി മുരളി, നാടക പ്രവർത്തകൻ വിൽസൻ സാമുവൽ, യു.കെ. രാഘവൻ, ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി എന്നിവർ പങ്കെടുത്തു. സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ. അനിൽ കുമാർ സ്വാഗതവും ജന. കൺവീനർ ശിവദാസ് കുനിക്കണ്ടി നന്ദിയും പറഞ്ഞു.
സുരേഷ് ബാബു ശ്രീസ്ഥ രചനയും, മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ച ചിമ്മാനം എന്ന പൂക്കാട് കലാലയം അവതരിപ്പിച്ച നാടകമാണ് ആദ്യ ദിനം അരങ്ങേറിയത്. കാസർക്കോട് ജില്ലയിലെ ചിമ്മാനക്കളി എന്ന നാടൻ കലയിൽ നിന്നും ഉൾക്കൊണ്ടതാണ് ചിമ്മാനത്തിന്റെ പ്രമേയം. രണ്ടാം ദിവസം തൃശൂർ പ്ലാറ്റ്ഫോം തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന അകലെ അകലെ മോസ്കോ എന്ന നാടകവും, തുടർന്നുള്ള ദിവസങ്ങളിൽ തൃശൂർ നാടക സൗഹൃദം അവതരിപ്പിക്കുന്ന സ്വൈരിത പ്രയാണം, നാടകപ്പുര ചേർപ്പ് അവതരിപ്പിക്കുന്ന പ്ലാംയാ ല്യൂബ്യൂയ് എന്ന നാടകവും അരങ്ങേറും.
Share news