KOYILANDY DIARY.COM

The Perfect News Portal

40 ലക്ഷത്തിന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിനു അര്‍ഹയായി മലപ്പുറം സ്വദേശിനി അമല തോമസ്

തൃശൂര്‍: യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിനു അര്‍ഹയായി മലപ്പുറം മഞ്ചേരി കൂമംകുളം സ്വദേശിനി അമല തോമസ് (24). പ്ലാന്റ് ഹെല്‍ത്ത് ഇന്‍ സസ്‌റ്റൈനബിള്‍ ക്രോപ്പിങ് സിസ്റ്റംസ് എന്ന വിഷയത്തില്‍ ഉപരിപഠനത്തിനാണ് അമല അര്‍ഹത നേടിയത്. സ്പെയിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് വലന്‍സിയ, ജര്‍മനിയിലെ ഗോട്ടിന്‍ങ്കന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായാണ് ഉപരിപഠനം നടത്തുക.

തൃശൂര്‍ മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ക്യാംപസില്‍ നിന്ന് 2022 ജൂണില്‍ ബി.എസ്.സി ഓണേഴ്സ് അഗ്രികള്‍ച്ചര്‍ ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെള്ളാനിക്കര ക്യാംപസിലെ കീടശാസ്ത്ര വിഭാഗത്തിലും മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും റിസര്‍ച്ച് അസിസ്റ്റന്റ് ആയും വെള്ളായണി ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ഫാം ഓഫീസറായും ജോലി ചെയ്തു.

 

ഏകദേശം 40 ലക്ഷത്തിനു മുകളിലാണ് മൊത്തം സ്‌കോളര്‍ഷിപ്പ് തുക. ട്യൂഷന്‍ ഫീ, താമസ – യാത്ര ചെലവുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടെയാണിത്. ഇറാസ്മസ് മുണ്ടസിന്റെ തന്നെ പ്ലാന്റ് ബ്രീഡിങ് (എം പ്ലാന്റ്) കോഴ്സിലേക്കും അമലയ്ക്ക് ഈ വര്‍ഷം പ്രവേശനം ലഭിച്ചിരുന്നു. തോമസ് എം. ജെ, ജോയമ്മ കെ. എന്നിവരുടെ മകളാണ്.

Advertisements
Share news