വയനാട് ദുരന്ത ഭൂമിയിൽ സേവനമനുഷ്ഠിച്ചവർക്കും AlYF സ്വീകരണം നൽകി
AlYF കൊയിലാണ്ടി മണ്ഡലം കമ്മറ്റി വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചവർക്കും, രക്ഷാപ്രവർത്തനം നടത്തിയവർക്കുംസ്വീകരണം നൽകി. സിപിഐ അരങ്ങാടത്ത് ബ്രാഞ്ച് സെക്രട്ടറി ബൈജു. ഇ.കെ ഉൽഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ദിബിഷ എം അദ്ധ്യക്ഷതവഹിച്ചു.

യോഗത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നിഖിൽ എം, അക്ഷയ്. പി.ടി, അനന്തു എന്നിവർ സ്നേഹോപഹാരം ഏറ്റുവാങ്ങി. രമ്യ എടവന അശ്വതി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിവ്യ ശെൽവരാജ് നന്ദി പറഞ്ഞു.

