KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ജീവിതത്തിൻറെ നാനാതുറകളിലുള്ള അഞ്ച് പതിറ്റാണ്ട് കാലത്തെ കലാലയം പഠിതാക്കൾ തങ്ങളുടെ മാതൃസ്ഥാപനത്തിൽ എത്തിച്ചേർന്ന് ഓർമ്മകൾ പുതുക്കി. കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. യു കെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, അച്യുതൻ ചേമഞ്ചേരി, ആനന്ദൻ കാട്ടിലപ്പീടിക, പ്രഭാകരൻ ആറാഞ്ചേരി, അഡ്വ. കെ ടി ശ്രീനിവാസൻ, സപ്ന സി, ബിന്ദു പൊയിൽക്കാവ്, ബാബു കാഞ്ഞിലശ്ശേരി, ഉദയകുമാർ കാട്ടിലപ്പീടിക, ചന്ദ്രശേഖരൻ കോട്ട്, ശ്രീധരൻ മാസ്റ്റർ കളത്തിൽ, നിഷ, ആതിര എസ്. ബി, ഗിരിജ കെ, ശാരദ, വീണ, സന്തോഷ് എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായി ആനന്ദൻ കാട്ടിലപ്പീടിക (ചെയർമാൻ), പ്രഭാകരൻ ആറാഞ്ചേരി (വൈസ് ചെയർമാൻ), അഡ്വ. കെ.ടി. ശ്രീനിവാസൻ (കൺവീനർ) സപ്ന. സി , ആതിര എസ്.ബി (ജോ. കൺവീനർമാർ), വേലായുധൻ ഫറോക്ക് (ട്രഷറർ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
Share news