പൂർവ്വ വിദ്യാർത്ഥി സംഗമം “ഓർമ്മച്ചെപ്പ് ” സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു പി സ്കൂൾ ശതവാർഷികാഘോഷം ശത സ്പന്ദത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം “ഓർമ്മച്ചെപ്പ് ” സംഘടിപ്പിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: പ്രിൻസിപ്പലുമായ ഒ. വാസുദേവൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. ഓർമ്മചെപ്പ് സംഘാടക സമിതി ചെയർമാൻ വത്സൻ പി അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും റിട്ട: ജില്ലാ സെഷൻസ് ജഡ്ജുമായ മുഖ്യ അനുസ്മരണ ഭാഷണം നടത്തി. കവിയും ചിത്രകാരനും പ്രഭാഷകനുമായ യു കെ രാഘവൻ മാസ്റ്റർ ആദരഭാഷണം നടത്തി.

സ്കൂളിലെ പൂർവ്വാധ്യാപകർ പൂർവ്വ ജീവനക്കാർ മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ എന്നിവരേയും ആദരിച്ചു. ശത വാർഷികാഘോഷ ലോഗോ രൂപ കല്പന ചെയ്ത ആർട്ടിസ്റ്റ് സുരേഷ് ഉണ്ണിയേയും ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ സി ലതിക, പ്രധാന്യാധ്യാപിക പി. ശ്യാമള, മുഹമ്മദ് റിയാസ്, ഷറഫുദ്ദീൻ, ടി പി വാസു, പി കെ ഭാസ്ക്കരൻ, എം കെ അശോകൻ, മുഹമ്മദ് കെ കെ, ഡോ. പി സുരേഷ്, രാധ തയ്യിൽ, എം വി ശങ്കൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ, വി രാജൻ മാസ്റ്റർ, വി ശൈലജ ടീച്ചർ, സി രാജീവൻ മാസ്റ്റർ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ടി കെ പ്രജീഷ് സ്വാഗതവും തയ്യിൽ ഉണ്ണി നായർ നന്ദിയും പറഞ്ഞു.
