KOYILANDY DIARY.COM

The Perfect News Portal

ഓണം ബമ്പർ അടിച്ചത് കർണാടക സ്വദേശിയായ അൽത്താഫിന്

കല്പറ്റ: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ഭാഗ്യശാലി കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ്. കർണാടകയിലെ മെക്കാനിക്കായ അൽത്താഫ് കഴിഞ്ഞ മാസമാണ് വയനാട്ടിലെ എൻജിആർ ലോട്ടറി ഏജൻസിയിൽ നിന്നും ടിക്കറ്റെടുത്തത്.

 

തുടർച്ചയായി രണ്ടാം തവണയാണ് അന്യസംസ്ഥാനത്തുള്ള ഭാഗ്യവാൻമാരെത്തേടി ഓണം ബംമ്പർ അതിർത്തി കടക്കുന്നത്. കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിക്കായിരുന്നു ഓണം ബമ്പർ ലഭിച്ചത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന് ടാക്സ് ഇനത്തിലുള്ള തുക കുറച്ച് ഏകദേശം 15 കോടിയിലേറെ രൂപയാണ് ലഭിക്കുക.

 

Share news